12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: 2012 മാര്‍ച്ചില്‍ സംസ്ഥാന സിലബസില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് പഠിച്ച് എല്ലാ വിഷയത്തിനും എപ്ളസ് ഗ്രേഡ് നേടിയ എച്ച്.എസ്.സി/പ്ളസ്ടു/ഐ.ടി.ഐ/പോളിടെക്നിക്/വി.എച്ച്.എസ്.ഇ കോഴ്സുകളിലേതിലെങ്കിലും തുടര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു.
കോളജ് വിദ്യാഭ്യാസവകുപ്പിന്‍െറ സ്കോളര്‍ഷിപ് വെബ്സൈറ്റായ www.dcescholarship.kerala.gov.inള്‍ന്ത District Merit Schloarship(DMS) എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. എച്ച്.എസ്.സി/പ്ളസ്ടു/ഐ.ടി.ഐ/പോളിടെക്നിക്/വി.എച്ച്.എസ്.ഇ കോഴ്സിന് പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 1250 രൂപ ലഭിക്കും. തുടര്‍വിദ്യാഭ്യാസത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴ് വര്‍ഷം വരെ സ്കോളര്‍ഷിപ് പുതുക്കാം.
അപേക്ഷകര്‍ക്ക് എസ്.ബി.ടി, എസ്.ബി.ഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയിലേതിലെങ്കിലും സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടാകണം.
എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എന്‍.സി.ഇ.ആര്‍.ടി നല്‍കുന്ന എന്‍.ടി.എസ്.ഇ സ്കോളര്‍ഷിപ്പും ഒറ്റപ്പെണ്‍കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളര്‍ഷിപ്പോ/ഫീസ് ആനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര്‍ ആറ്. രജിസ്ട്രേഷന്‍ പ്രിന്‍റൗട്ടും മറ്റ് അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ ഒമ്പത്. രേഖകളും പ്രിന്‍റൗട്ടും ഓണ്‍ലൈന്‍ വഴി സ്ഥാപന മേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ട അവസാനതീയതി 15.
സ്ഥാപന മേധാവികള്‍ അപേക്ഷകള്‍ അംഗീകരിക്കേണ്ട അവസാനതീയതി 17. അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും സ്കോളര്‍ഷിപ് സ്പെഷല്‍ ഓഫിസറുടെ കാര്യാലയത്തില്‍ എത്തിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 20. വിശദവിവരങ്ങള്‍ www.dceschloarship.kerala.gov.in വെബ്സൈറ്റില്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com