പെരിന്തല്‍മണ്ണ: വിദേശങ്ങളില്‍ ജോലിയെടുക്കുന്ന രക്ഷിതാക്കള്‍ മക്കളുടെ പഠനത്തെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ട. രാജ്യത്തെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യമാക്കി ഭാരത് സേവക് സമാജ് മുഖേന നടപ്പാക്കുന്ന സ്മാര്‍ട്ട് ഇന്ത്യ പദ്ധതിയാണ് രക്ഷിതാക്കള്‍ക്ക് തുണയാവുന്നത്. എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഇന്ത്യ പദ്ധതിയില്‍ ചേരാം. www.smartindia.net.in എന്ന വെബ്സൈറ്റ് വഴിയാണ് പഠനം. ഒരു വര്‍ഷത്തേക്ക് 500 രൂപയാണ് ചിലവ്. വെബ്സൈറ്റില്‍ വിദ്യാര്‍ഥികള്‍ തുറക്കുന്ന ഓരോ പേജും വിദേശത്തെ രക്ഷിതാക്കള്‍ക്ക് സൈറ്റിലെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാല്‍ മനസ്സിലാകും. സിനിമ കണ്ടാലും ഗെയിമുകള്‍ കളിച്ചാലും അതും അറിയാം.
വീട്ടില്‍ കമ്പ്യൂട്ടറുകള്‍ ഇല്ലാത്തവര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം. ഇതിനായി വാര്‍ഡുകള്‍ തോറും കേന്ദ്രങ്ങള്‍ തുറക്കും.
പദ്ധതി പ്രകാരം വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങളെ ഓരോ ദിവസവും സമഗ്രമായി വിലയിരുത്താം. ചാപ്റ്റര്‍ ടെസ്റ്റ്, സബ്ജക്ട് ടെസ്റ്റ്, ജനറല്‍ ടെസ്റ്റ്, ടെല്‍ മീ വൈ, ആസ്ക് എ ടീച്ചര്‍, ആന്‍സര്‍ ഷീറ്റ്, സബ്ജക്ട് കോര്‍ണര്‍, ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ ഫോറം, ക്രിയേറ്റീവ് കോര്‍ണര്‍ എന്നിങ്ങനെയുള്ള പേജിലാണ് പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ പരീക്ഷകള്‍ക്ക് ശേഷവും ഉത്തരകടലാസ് വിദ്യാര്‍ഥിക്ക് തന്നെ പരിശോധിക്കാം. ഉത്തരം തെറ്റാണെങ്കില്‍ ശരിയേതെന്നും ഉത്തര വിശകലനവും സ്ക്രീനില്‍ തെളിയും.
അധ്യാപകനും വിദ്യാര്‍ഥിക്കും രക്ഷിതാവിനും പഠന പ്രവര്‍ത്തനങ്ങളുടെ ദിശ നിര്‍ണയിക്കുന്നതിന് അവസരമുണ്ട്. വിദ്യാര്‍ഥി തുടര്‍ച്ചയായി വരുത്തുന്ന തെറ്റുകളെ കുറിച്ച് രക്ഷിതാവിന് അറിയുന്നതിനും അവ വിദ്യാര്‍ഥിയെ ബോധ്യപ്പെടുത്താനും സൗകര്യമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍