മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ സൗഹാര്‍ദ നിലപാടുകള്‍ തുടരുമെന്ന വ്യക്തമായി സൂചന നല്‍കി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതോടെ ഓഹരി വിപണി ഒന്നര വര്‍ഷത്തിനിടിയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഉപയോഗിക്കാത്ത വിദേശ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് ചുമത്തിയിരുന്ന നികുതി 20 ശതമാനത്തില്‍ നിന്ന് അഞ്ചു ശതാമനമായി കുറച്ചതോടെ കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയില്‍ എത്തുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്. ഇതോടൊപ്പം രാജീവ് ഗാന്ധി ഓഹരി നിക്ഷേപ പദ്ധതി ധനമന്ത്രി അംഗീകരിക്കുകകൂടി ചെയ്തതാണ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കിയത്.
ഇതേതുടര്‍ന്ന് പ്രധാന ഓഹരി വില സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനം ഉയര്‍ന്നു. സെന്‍സെക്സ് 403.58 പോയന്‍റ് ഉയര്‍ന്ന് 18752.83 ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 2011 ജൂലൈ 25ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. നിഫ്റ്റി 136.90 പോയന്‍റ് ഉയര്‍ന്ന് 5691.15ലും ഇടപാടുകള്‍ അവസാനിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍