12:30:26
18 Jun 2013
Tuesday
Facebook
Google Plus
Twitter
Rssfeed

ഗ്രാന്‍ഡ്കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ലോഗോ പുറത്തിറക്കി

ഗ്രാന്‍ഡ്കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ലോഗോ പുറത്തിറക്കി

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ ആറാം സീസണില്‍ 10,000 രജിസ്ട്രേഷനാണ് ലക്ഷ്യമെന്ന് മന്ത്രി കെ.പി. അനില്‍കുമാര്‍ അറിയിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി 31 വരെയാണ് ഫെസ്റ്റിവല്‍. കൊച്ചിയില്‍ മെഗാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആറാം സീസണിലേക്ക് രജിസ്ട്രേഷന്‍ തുടങ്ങി. മെര്‍ക്കന്‍റയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് ഗോള്‍ഡ് വിഭാഗത്തില്‍ 20,000 രൂപക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ 300 സൗജന്യ കൂപ്പണുകള്‍, പി.ഒ.എസ് സാമഗ്രികള്‍, സൗജന്യ ആര്‍ച്ചുകള്‍ അഥവാ 3000 രൂപയില്‍ കുറയാത്ത തുക എന്നിവ ലഭിക്കും. സില്‍വര്‍ കാറ്റഗറിയിലുള്ള മെര്‍ക്കന്‍റയില്‍ എസ്റ്റാബ്ളിഷ്മെന്‍റുകള്‍ക്ക് 5000 രൂപക്ക് രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് 50 സൗജന്യ കൂപ്പണുകളും പി.ഒ.എസ് സാമഗ്രികളും ലഭിക്കും. ജനറല്‍ വിഭാഗത്തില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കടകള്‍ക്ക് 100 ചതുരശ്ര അടി വിസ്തൃതി വേണം. രജിസ്ട്രേഷന് ഓണ്‍ലൈന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആയിരത്തോളം അക്ഷയ കേന്ദ്രങ്ങളുടെയും ട്രേഡ് അസോസിയേറ്റ്സിന്‍െറയും സേവനം ലോജിസ്റ്റിക്സ് ഏജന്‍സിക്കുകീഴില്‍ ലഭിക്കും. ഒക്ടോബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം കിഴിവ് അനുവദിക്കും. മാര്‍ക്കറ്റിങ് ആന്‍ഡ് പ്രമോഷന്‍, ഐ. ടി സൊല്യൂഷന്‍സ്, ലോജിസ്റ്റിക്സ്, ട്രേഡ് ഷോകളും പ്രദര്‍ശനവും എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള രജിസ്ട്രേഷന് 10 മുതല്‍ 50 വരെ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ശതമാനവും 51 മുതല്‍ 100 വരെ സ്ഥാപനങ്ങള്‍ക്ക് 7.5 ശതമാനവും 100 ന്മുകളില്‍ സ്ഥാപനങ്ങക്ക് 10 ശതമാനവും കിഴിവ് അനുവദിക്കും.
101 കിലോഗ്രാം സ്വര്‍ണമാണ് സമ്മാനമായി വിതരണം ചെയ്യുക. സ്പോണ്‍സര്‍ സമ്മാനങ്ങളും സ്ക്രാച്ച് ആന്‍ഡ് വിന്‍, എസ്.എം.എസ് വഴി പ്രതിദിന സമ്മാനങ്ങളും പ്രതിവാര നറുക്കെടുപ്പുകളും മെഗാ നറുക്കെടുപ്പുമുണ്ടാകും. മേളക്ക് ഇക്കൊല്ലം പുതിയ മുഖം നല്‍കും. വിദേശ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കും. ലോഗോ പ്രകാശനവും വ്യാപാരസ്ഥാപനങ്ങുടെ രജിസ്ട്രേഷനും മന്ത്രി ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com