12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും -കെ.പി. ധനപാലന്‍

തൃശൂര്‍: പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് പി.എഫ്.ആര്‍.ഡി.എ ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കുമ്പോള്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കെ.പി. ധനപാലന്‍ എം.പി. കേരള എന്‍.ജി.ഒ അസോസിയേഷന്‍െറ 38ാം ജില്ലാ സമ്മേളനം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്‍റ് ഇ.കെ. അലിമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിയില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച തൃശൂര്‍ ടൗണ്‍, ഇരിങ്ങാലക്കുട, നാട്ടിക ബ്രാഞ്ചുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ വിതരണം ചെയ്തു. മേയര്‍ ഐ.പി. പോള്‍, എം.എല്‍.എമാരായ പി.എ. മാധവന്‍, അഡ്വ. തോമസ് ഉണ്ണിയാടന്‍, മുന്‍ മന്ത്രി അഡ്വ. കെ.പി. വിശ്വനാഥന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. ബെന്നി, സി. ബാലന്‍, കെ.ജി.ഒ.യു സംസ്ഥാന ഭാരവാഹികളായ ടി.ആര്‍. രഞ്ജു, കെ. ജയിംസ് പോള്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പി. ജോസ്, ജില്ലാ ട്രഷറര്‍ പി.പി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് കോട്ടതല മോഹന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്‍റ് വി.കെ. സെയ്തു അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.എം. കുഞ്ഞുമൊയ്തീന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.എം. ഷൈന്‍, സുധാകരന്‍ മണപ്പാട്ട്, കെ.വി. സനല്‍കുമാര്‍, സി.ജെ. വിത്സന്‍, ജില്ലാ ഭാരവാഹികളായ സി. ഗീത, എ. നിഖില്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ട്രേഡ് യൂനിയന്‍ -സുഹൃദ് സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.പി. ഭാസ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഖാദി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് പെരുമ്പിള്ളി അധ്യക്ഷത വഹിച്ചു. എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജു പുതൂര്‍, കെ.പി.എസ്.ടി ജില്ലാ സെക്രട്ടറി എ.എം. ജയ്സന്‍, ജി.എസ്.ടി.യു ജില്ലാ സെക്രട്ടറി സി.എസ്. അബ്ദുല്‍ ഹഖ്, ജില്ലാ സെക്രട്ടറി എസ്. രാമദാസ്, പി.എസ്.സി.ഇ.എ ജില്ലാ സെക്രട്ടറി കെ.ആര്‍. പ്രസന്നകുമാര്‍, ജില്ലാ ഭാരവാഹികളായ ടി.പി. ഹനീഷ്കുമാര്‍, കെ.ജി. പ്രാണ്‍സിങ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. മുരളി സംഘടനാചര്‍ച്ച അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്‍റ് പി.ആര്‍. അനൂപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. രാമചന്ദ്രന്‍, കെ.ബി. ശ്രീധരന്‍, പി. വിശ്വനാഥന്‍, കെ.വി. സെബാസ്റ്റ്യന്‍, വി.വി. റോസി, ജില്ലാ ഭാരവാഹികളായ കെ.എന്‍. നാരായണന്‍, ജസ്റ്റിന്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com