ശ്രീകണ്ഠപുരം: മലപ്പട്ടത്ത് വീട്ടില്‍ കയറി മിനിലോറി ഡ്രൈവറെ രാത്രിയില്‍ വിളിച്ചുണര്‍ത്തി വെട്ടിയ സംഭവത്തില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേരെ മയ്യില്‍ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് 23ന് പുലര്‍ച്ചെ മലപ്പട്ടം സെന്‍ററില്‍ സഹ. ബാങ്കിനു സമീപത്തെ വീട്ടില്‍ കയറി എടവന്‍വളപ്പില്‍ അനൂപിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മാങ്കടവ് ചാലിലെ അഴീക്കോടന്‍റകത്ത് റാഷിദ് (28), മലപ്പട്ടം അടിച്ചേരിയിലെ മുല്ലാരികുന്നോന്‍റകത്ത് പുതിയപുരയില്‍ എം.കെ.പി. ഷമീര്‍ (27), മലപ്പട്ടം കൊളന്തയിലെ പാറമ്മല്‍ പുതിയപുരയില്‍ ശിഹാബുദ്ദീന്‍ (26) എന്നിവരെയാണ് മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടനും സംഘവും അറസ്റ്റു ചെയ്തത്. സംഭവശേഷം വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
സദാചാര ഗുണ്ടകളാണ് അക്രമം നടത്തിയതെന്നതിനാല്‍ പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന ആക്ഷേപം വ്യാപകമായതിനിടെയാണ് ചൊവ്വാഴ്ച അറസ്റ്റു നടന്നത്.
ആഗസ്റ്റ് 23ന് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം വണ്ടി തകരാറിലായിട്ടുണ്ടെന്നും ടോര്‍ച്ചുമായി വരണമെന്നും ആവശ്യപ്പെട്ട് അനൂപിന്‍െറ വീടിന്‍െറ കോളിങ് ബെല്ലടിച്ചു.
വാതില്‍ തുറന്നയുടനെ അക്രമിസംഘം അനൂപിനെ വെട്ടുകയായിരുന്നു. അനൂപിന്‍െറ അമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ നിലവിളിച്ചതോടെ അക്രമികള്‍ ബൈക്കുമായി രക്ഷപ്പെട്ടു. പരിക്കേറ്റ അനൂപ് ഏറെനാള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതികളെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍