12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

എല്‍.ഡി.സി നിയമനം ഇഴയുന്നു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

മാനന്തവാടി: പി.എസ്.സി പ്രസിദ്ധീകരിച്ച ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് റാങ്ക് ലിസ്റ്റിലെ നിയമനം ഇഴയുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക. മൂന്നു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റ് 2012 ഏപ്രില്‍ 30നാണ് നിലവില്‍വന്നത്. റാങ്ക് ലിസ്റ്റ് പുറത്തിറങ്ങി ആറു മാസം പിന്നിട്ടപ്പോള്‍ ഏഴുപേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
1092 പേരാണ് പ്രധാന ലിസ്റ്റില്‍ ഇടം നേടിയത്. ജില്ലയിലെ വിവിധ ഓഫിസുകളിലായി 100 ലധികം ഒഴിവുകള്‍ ഉണ്ടെന്നാണ് ഉദ്യോഗാര്‍ഥികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. മിക്ക ഓഫിസുകളില്‍നിന്നും ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍, ഒഴിവുകളുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പി.എസ്.സി.
പെന്‍ഷന്‍ പ്രായം 56 വയസ്സായി ഉയര്‍ത്തിയത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നിലവിലെ ഒഴിവുകള്‍ സൂപ്പര്‍ ന്യൂമറി വഴി നികത്തുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. റവന്യൂ വകുപ്പ് പോലുള്ളവയില്‍ പ്രമോഷന്‍ വൈകുന്നതും നിയമനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.
ആറും ഏഴും വര്‍ഷം റവന്യൂവില്‍ എല്‍.ഡി. ക്ളര്‍ക്കായി ജോലിചെയ്തവര്‍ക്ക് ഇതുവരെ പ്രമോഷന്‍ ലഭിച്ചിട്ടില്ല. നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ ഈ മാസം 24ന് കലക്ടറേറ്റ് ധര്‍ണ നടത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com