കോഴിക്കോട്: എക്സ്പ്രസ് വേയും കരിമണല്‍ ഖനനവും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി വന്ന ജിമ്മില്‍നിന്ന് കേരളത്തിനെന്ത് പ്രയോജനമാണുണ്ടായതെന്ന് ആലോചിക്കാതെ എമര്‍ജിങ് കേരളയും അതിവേഗ റെയില്‍വേയുമായി മുന്നോട്ടുപോകുന്നവര്‍ പാഠംപഠിക്കാനിരിക്കുന്നതേയുള്ളൂവെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. കക്കോടിയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച അതിവേഗ റെയില്‍ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ നയിക്കുന്ന കാലമല്ല. ജനം രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്ന കാലമാണിത്. 12ാം പഞ്ചവത്സര പദ്ധതിക്ക് സര്‍ക്കാര്‍ വകയിരുത്തിയ ആകെ തുക 1.05 കോടിയാണ് എന്നിരിക്കെ അതിവേഗ റെയില്‍വേക്കുണ്ടേി മാത്രം 1.80 കോടി എങ്ങിനെ കണ്ടെത്താനാവും. ഏറ്റെടുക്കുന്ന ഭൂമി കമ്പനിക്ക് ജാമ്യമായി നല്‍കുകയും പിറക്കാനിരിക്കുന്ന ഓരോ കുഞ്ഞിനേയും 60,000 രൂപ കടക്കാരനാക്കുകയുമാണ് കാഴ്ചപ്പാടില്ലാത്ത ഭരണകൂടം -അദ്ദേഹം തുടര്‍ന്നു. ജില്ലാ പ്രസിഡന്‍റ് ശിഹാബുദ്ദീന്‍ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്. ആക്ഷന്‍ ഫോറം സംസ്ഥാന ചെയര്‍മാന്‍ ഹാഷിം ചേന്ദംപള്ളി, മണലില്‍ മോഹനന്‍, റസാഖ് പാലേരി തുടങ്ങിയവര്‍ സംസാരിച്ചു. നബീല്‍ ചാലിയം സ്വാഗതവും അബ്ദുല്‍ ഖയ്യൂം നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍