Tue, 09/18/2012 - 23:38 ( 34 weeks 6 daysago)
കരുതലോടെ ഓസീസ് അയര്‍ലന്‍ഡിനെതിരെ
(+)(-) Font Size
കരുതലോടെ ഓസീസ് അയര്‍ലന്‍ഡിനെതിരെ

കൊളംബോ: ട്വന്‍റി20 ലോകകപ്പില്‍ കന്നിക്കിരീടം ലക്ഷ്യമിടുന്ന ആസ്ട്രേലിയ ഇന്ന് അയര്‍ലന്‍ഡിനെതിരെ കളത്തിലിറങ്ങും. സുപ്രധാന ടൂര്‍ണമെന്‍റുകളില്‍ ‘ജയന്‍റ് കില്ലര്‍’ എന്ന വിശേഷണമുള്ള അയര്‍ലന്‍ഡിനെതിരെ കരുതലോടെയാണ് ജോര്‍ജ് ബെയ്ലി നയിക്കുന്ന ഓസീസിന്‍െറ പടയൊരുക്കം. പലതവണ ഏകദിനലോകചാമ്പ്യന്മാരായിട്ടും കുട്ടിക്രിക്കറ്റില്‍ വേണ്ടത്ര നേട്ടങ്ങളില്ലെന്ന പരാതി പരിഹരിക്കാനാണ് കങ്കാരുപ്പട ഇക്കുറി ലോകകപ്പിനെത്തിയത്. വില്യം പോര്‍ട്ടര്‍ഫീല്‍ഡാണ് അയര്‍ലന്‍ഡിന്‍െറ പ്രതീക്ഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2007 ഏകദിന ലോകകപ്പില്‍ പാകിസ്താനെ അട്ടിമറിച്ച അയര്‍ലന്‍ഡ് 2011 ലോകകപ്പില്‍ ഇംഗ്ളണ്ടിനെയാണ് ഞെട്ടിച്ചത്. കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളിലും വിജയം നേടിയാണ് അയര്‍ലന്‍ഡ് തങ്ങളുടെ ട്വന്‍റി20 ലോകകപ്പ് ദൗത്യത്തിന് തുടക്കം കുറിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus