ജയ്പൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേയിലും വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലുമായി 1185 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ 329ഉം വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 856ഉം ഒഴിവുകളാണുള്ളത്. യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യം. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവരും ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ www.nwr.indianrailways.gov.in/www.wcr.indianrailways.gov.in ല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍