തിരുവല്ല: ടി.കെ റോഡില്‍ തോട്ടഭാഗം ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ തിരുവല്ല ആര്‍.ഡി.ഒ കാര്യാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. തിരുവല്ലയില്‍ നൂതന ഗതാഗത പരിഷ്കാരം 24 ന് നിലവില്‍ വരുമെന്ന് ആര്‍.ഡി.ഒ എ.ഗോപകുമാര്‍ അറിയിച്ചു.
കോഴഞ്ചേരി, മല്ലപ്പള്ളി ഭാഗങ്ങളില്‍നിന്ന് തിരുവല്ലയിലേക്ക് വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റി നിര്‍ത്താനും തിരുവല്ലയില്‍നിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിലവിലെ കാത്തിരിപ്പ് കേന്ദ്രത്തിന് കിഴക്കുഭാഗത്തായി നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കാനുമാണ് തീരുമാനം. കുരിശുപള്ളിക്കും കാത്തിരിപ്പുകേന്ദ്രത്തിനും സമീപത്തെ ഓട്ടോ-ടാക്സി പാര്‍ക്കിങ് നീക്കും. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിന്നിലായി ഓട്ടോകളും ടാക്സികളും പാര്‍ക്കുചെയ്യണം. തോട്ടഭാഗം ജങ്ഷനില്‍ അപകടകരമായി നില്‍ക്കുന്ന ബദാം മരം മുറിച്ചുമാറ്റാനും തീരുമാനമായി.
ആര്‍.ഡി.ഒ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സജീവ്, പൊതുമരാമത്ത്, പൊലീസ്, റവന്യൂ, വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍