കല്‍പകഞ്ചേരി: കല്ലിങ്ങല്‍പറമ്പ് എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ സ്കൂള്‍ ബസിനും കെട്ടിടത്തിനും ഇടയില്‍ കുടുങ്ങി ചതഞ്ഞു മരിച്ച എട്ടാം ക്ളാസ് വിദ്യാര്‍ഥിനി കുറുകത്താണി കല്ലന്‍ തസ്രീഫയുടെ കുടുംബ്ധിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.
വിദ്യാര്‍ഥിനിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബസുകളുള്ള സ്കൂളുകളിലേക്കുള്ള വഴി സൗകര്യമുള്ളതാണോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ സുലൈഖ, പെരുമണ്ണ ക്ളാരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ. റസാഖ്, ഡി.ഡി.ഇ കെ.സി. ഗോപി, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസര്‍ എന്നിവരും വീട്ടിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍