12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

കന്നുകാലി സെന്‍സസ് തുടങ്ങി

മാനന്തവാടി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന കന്നുകാലി സെന്‍സസിന് തിങ്കളാഴ്ച തുടക്കമായി. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് സെന്‍സസ് നടത്താനിരുന്നത്.
15ന് ഹര്‍ത്താലായതോടെയാണ് 17ലേക്ക് മാറ്റിയത്. പശു, കാള, എരുമ, പോത്ത്, ആട്, കോഴി എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. പ്രിന്റ് ചെയ്ത ഫോറത്തിലാണ് വിവരശേഖരണം. നിലം ഉഴുന്ന കാള, കറവപ്പശു, ആട്, മുട്ടയിടുന്ന കോഴി എന്നിവയുടെ വിവരങ്ങള്‍ പ്രത്യേകമായി ശേഖരിക്കും. വിവരശേഖരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 6.98 കോടിരൂപ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 14,000ഓളം എന്യൂമറേറ്റര്‍മാരെയാണ് നിയമിച്ചത്. ജില്ലയില്‍ 381 പേരെ ഇതുവഴി നിയമിച്ചു. 451 പേരാണ് വേണ്ടത്. ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഒരു വീടിന് ഒമ്പതുരൂപ വീതവും അല്ലാത്ത സ്ഥലങ്ങളില്‍ 6.25 പൈസ വീതവും എന്യൂമറേറ്റര്‍മാര്‍ക്ക് പ്രതിഫലംനല്‍കും. ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ഒരു വാര്‍ഡും അല്ലാത്തിടങ്ങളില്‍ രണ്ട് വാര്‍ഡുകളിലും ഒരു എന്യൂമറേറ്റര്‍ വിവരങ്ങള്‍ ശേഖരിക്കണം. പശുക്കളുടെയും എരുമകളുടെയും എണ്ണം കുറയുന്നതായാണ് മുമ്പ് നടത്തിയ കണക്കെടുപ്പില്‍നിന്ന് വ്യക്തമാകുന്നത്. 2003ല്‍ 24 ലക്ഷം പശുക്കള്‍ സംസ്ഥാനത്തുണ്ടായിരുന്നു. 2007ല്‍ 17 ലക്ഷമായി കുറഞ്ഞു. കറവപ്പശുക്കളുടെ കുറവുമൂലം പാലുല്‍പാദനത്തില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ട്. ഇതുമൂലം പാലിനായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ജില്ലയില്‍ സെന്‍സസ് നടപടികള്‍ ആരംഭിച്ചതായും സര്‍ക്കാറില്‍നിന്ന് രണ്ടു ദിവസംമുമ്പാണ് ഉത്തരവ് ലഭിച്ചതെന്നും ഇതിനാല്‍ ആവശ്യമായ എന്യൂമറേറ്റര്‍മാരെ കണ്ടെത്താനായിട്ടില്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. സലീം പറഞ്ഞു. എന്യൂമറേറ്റര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ക്ക് നല്‍കും. ഈ വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ ക്രോഡീകരിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com