തിരുവനന്തപുരം: 2012 ലെ പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 15 ന് വൈകുന്നേരം അഞ്ചുവരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ കോളജുകളിലെ അലോട്ട്മെന്‍റ് നടപടിക്രമങ്ങള്‍ ഇതോടെ അവസാനിച്ചു. ഈ കോളജ്/ കോഴ്സുകളിലേക്ക് ഇനി അലോട്ട്മെന്‍റ് ഉണ്ടാകില്ല. ഇതുപ്രകാരം പുതുതായി അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍/ കോളജ് മാറ്റം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ (എസ്.ബി.ടി) തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ 16, 19 തീയതികളില്‍ ഫീസ്/ അധികഫീസ് അടച്ച് 18, 19 തീയതികളില്‍ തന്നെ അതത് കോളജുകളില്‍ ഹാജരായി അഡ്മിഷന്‍ നേടണം. എസ്.ബി.ടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. അലോട്ട്മെന്‍റ് ലഭിക്കുന്ന എല്ലാ വിദ്യാര്‍ഥികളും അതത് കോളജ്/ കോഴ്സുകളില്‍ നിര്‍ബന്ധമായും പ്രവേശം നേടണം. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ ഡെന്‍റല്‍ കോളജുകളിലേക്കുള്ള അലോട്ട്മെന്‍റ് ഈ ഘട്ടത്തോടെ അവസാനിക്കുന്നതിനാല്‍ പ്രസ്തുത കോളജുകളിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും അതത് കോളജുകളില്‍ അഡ്മിഷന്‍ നേടണം. അഡ്മിഷന്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ അത്തരം വിദ്യാര്‍ഥികള്‍ പിഴ അടയ്ക്കേണ്ടിവരും.
വിവരങ്ങള്‍ക്ക്: 0471 2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളിലും 155300, 04712115054, 2115098, 2335523 എന്നീ സിറ്റിസണ്‍ കോള്‍സെന്‍റര്‍ നമ്പറുകളിലും ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍