ന്യൂദല്‍ഹി: സബ്സിഡി നിരക്കില്‍ ഓരോ വര്‍ഷവും നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി ഉയര്‍ത്താന്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ആറു സബ്സിഡി സിലിണ്ടര്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. മൂന്നു സിലിണ്ടറുകള്‍ക്കുകൂടി സബ്സിഡി നല്‍കുന്നതിന്‍െറ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ ഒമ്പതാക്കി ഉയര്‍ത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, സബ്സിഡിയുടെ ഭാരം സംസ്ഥാനങ്ങള്‍ കൂടി വഹിക്കണമെന്ന സന്ദേശമാണ് ദല്‍ഹി സര്‍ക്കാറിന്‍െറ തീരുമാനത്തിലൂടെ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാറും കൈമാറുന്നത്.
ദല്‍ഹി ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാറാണ്. മൂന്നില്‍ രണ്ട് ഗ്യാസ് സബ്സിഡി കേന്ദ്രം വഹിക്കുമ്പോള്‍ മൂന്നിലൊന്ന് സംസ്ഥാനം വഹിക്കുന്നുവെന്നതാണ് ഈ ഫോര്‍മുല.
പെട്രോളിന്‍െറ വില്‍പന നികുതിയും ഡീസലിന്‍െറ ‘വാറ്റും’ വേണ്ടെന്നു വെക്കാന്‍ ഇന്ധന വിലവര്‍ധനയുടെ ഘട്ടത്തില്‍ കേരളമടക്കം വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ബന്ധിതമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍