12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

‘ടാസ്’ നാടകോത്സവം ആരംഭിച്ചു

തൃശൂര്‍: സ്കൂള്‍ ഓഫ് ഡ്രാമ നിലവില്‍ വന്നതോടെ നാടകങ്ങള്‍ സമൂഹത്തില്‍ നിന്ന് അകന്ന് തുടങ്ങിയെന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നുവെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. പത്തൊമ്പതാമത് ടാസ് നാടകോത്സവം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂറോപ്പില്‍ നടന്ന നാടക പരീക്ഷണങ്ങളാണ് നമ്മുടെ നാട്ടില്‍ അക്കാദമികളിലൂടെ അവതരിപ്പിക്കപ്പെട്ടത്. സാമൂഹിക ജീവിതവുമായി ബന്ധമില്ലാത്തതും ആര്‍ക്കും എളുപ്പം മനസ്സിലാക്കാനാകാത്തതുമായിരുന്നു ഈ നാടകങ്ങളെന്നും കുഞ്ഞുമുഹമ്മദ് വിശദീകരിച്ചു. തങ്ങളുടെ ജീവിതവുമായി ബന്ധമുള്ള നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോഴാണ് പ്രേക്ഷകര്‍ ഉണ്ടാകുന്നത്. പരീക്ഷണ നാടകങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതങ്ങളില്‍ നിന്ന് അകന്നവയായിരുന്നു.വര്‍ത്തമാനകാല സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ ചോദ്യങ്ങളോ ഇവ സംവേദനം ചെയ്യാത്തതിനാല്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ ടൗണ്‍ ഹാളില്‍ ‘ടാസ്’ നാടകോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍ അധ്യക്ഷത വഹിച്ചു. ടാസിന് എവര്‍റോളിങ് സ്വര്‍ണ ട്രോഫി ജോസ് ആലുക്കാസിന് വേണ്ടി മകന്‍ പോള്‍ ജെ. ആലുക്ക ടാസിന് ഏല്‍പിച്ചു. ശിവകുമാര്‍ കര്‍ത്തക്ക് പ്രവാസി സേവന ശ്രേഷ്ഠ പരുസ്കാരം പി.ടി കുഞ്ഞിമുഹമ്മദ് നല്‍കി. ശിവകുമാര്‍ കര്‍ത്ത മറുപടി പ്രസംഗം നടത്തി.കര്‍ത്തയെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ പരിചയപ്പെടുത്തി.ടി.വി. ചന്ദ്രനും സംസാരിച്ചു.
യോഗത്തില്‍ പ്രസിഡന്‍റ് കെ.ആര്‍. മോഹനന്‍ ടാസിന്‍െറ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പോള്‍ കൊച്ചുവീട്ടില്‍ സ്വാഗതവും വര്‍ഗീസ് നന്ദിയും പറഞ്ഞു. ഞായറാഴ്ച തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘ജീവിതത്തിന്‍െറ തിരക്കഥ’ അരങ്ങേറി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com