താനൂര്‍: ആണവ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന കൂടങ്കുളം ജനതക്ക് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സമര ഐക്യദാര്‍ഢ്യ സംഗമം നടത്തി. താനൂര്‍ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്‍റ് എ.ടി. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. 60ഓളം പ്രവര്‍ത്തകര്‍ കൂടങ്കുളം സമര പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടലിലിറങ്ങി.
യോഗത്തില്‍ പി.ഡി.പി താനൂര്‍ പഞ്ചായത്ത് സെക്രട്ടറി ബഷീര്‍, എന്‍.വൈ.എല്‍ താനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ബഷീര്‍, വെല്‍ഫെയര്‍പാര്‍ട്ടി താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍നാസര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ് പി.പി. മജീദ് അധ്യക്ഷത വഹിച്ചു. അമീര്‍ താഹബീച്ച് സ്വാഗതവും ഉമ്മര്‍ സാദിക് പച്ചാട്ടിരി നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍