മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ മാലിന്യ സംസ്കരണത്തിന് 2.02 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ആയിരം കുടുംബങ്ങള്‍ക്ക് 12,000 രൂപ വിലയുള്ള ബയോഗ്യാസ് പ്ളാന്‍റുകള്‍ നിര്‍മിക്കുന്നതിന് 1.2 കോടി വിനിയോഗിക്കും. പഞ്ചായത്തോഫിസിന് മുന്നില്‍ ഷോപ്പിങ്കോംപ്ളക്സ് നിര്‍മിക്കുന്നതിന് 1.2 കോടി. പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള ഒറ്റടാപ്പ് പദ്ധതിക്ക് 20 ലക്ഷം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നഴ്സിങ് പഠനത്തിന് 20 ലക്ഷം. ലാപ്പ്ടോപ്പ് നല്‍കാന്‍ 10 ലക്ഷം. ആധുനിക അറവ്ശാലക്ക് ഒരു കോടി, കൃഷി കൂട്ടം പദ്ധതിക്ക് 16 ലക്ഷം. പൊതുശ്മശാനത്തിന് 10 ലക്ഷം എന്നിങ്ങനെ തുക വിനിയോഗിക്കും.
സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം ആശാരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. മാത്തുണ്ണി വികസന രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കോശി എം. കോശി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈ. പ്രസി. സൂര്യ വിജയകുമാര്‍, ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല രവീന്ദ്രനുണ്ണിത്താന്‍, അജിത പ്രസന്നന്‍, മുരളീ വൃന്ദാവനം, സുരേഷ് കുമാര്‍, ബിനു, ശോഭാ സുനോജ്, സഫിയത്ത് സലാവുദ്ദീന്‍, പി.എസ്. സതീശ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍