കല്‍പറ്റ: വയനാട്ടിലെ കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന്‍െറ അനിഷേധ്യ നേതാവും ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എം.എല്‍.എയുമായ പി.വി. വര്‍ഗീസ് വൈദ്യര്‍ ഇനി ഓര്‍മ. കല്‍പറ്റയിലും മീനങ്ങാടിയിലും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അടക്കം ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഞായറാഴ്ച വൈകീട്ട് മീനങ്ങാടി ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.
1996ലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1982-83 കാലത്ത് സി.പി.എം ജില്ലാ ആക്ടിങ് സെക്രട്ടറിയായി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റായും ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിയുടെ സാരഥിയായും പ്രവര്‍ത്തിച്ചു. കര്‍ഷക സംഘത്തിന്‍െറ സമുന്നത നേതാവായിരുന്നു. എ.കെ.ജിക്കൊപ്പം മിച്ചഭൂമി സമരങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കര്‍ഷക സംഘത്തിലും സജീവമായി പ്രവര്‍ത്തിച്ചു.
പാര്‍ട്ടിയിലും പുറത്തുമായി വലിയ സുഹൃദ്ബന്ധത്തിന്‍െറ ഉടമയാണ് വര്‍ഗീസ് വൈദ്യര്‍. മീനങ്ങാടിയുടെ വികസന രംഗത്ത് ഇദ്ദേഹം വഹിച്ച പങ്ക് ആര്‍ക്കും മറക്കാനാകില്ല. കഴിഞ്ഞ ആഗസ്റ്റ് 25നായിരുന്നു ഭാര്യ സാറാമ്മയുടെ വിയോഗം. പിന്നാലെ വൈദ്യരും യാത്രയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍