12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

പ്രിയദര്‍ശിനി തേയില ഫാക്ടറി നവീകരണത്തിന് 1.82 കോടിയുടെ പദ്ധതി

മാനന്തവാടി: ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയില തോട്ടത്തിലെ പ്രവര്‍ത്തനം നിലച്ച ഫാക്ടറി പുനരുദ്ധരിക്കാന്‍ 1.82 കോടി രൂപയുടെ പദ്ധതി തയാറായി. ‘കാറ്റ്കോ’ ആണ് പദ്ധതി തയാറാക്കിയത്. സര്‍ക്കാറിന്‍െറ അനുമതി ലഭിക്കുന്നതോടെ രണ്ടാഴ്ചക്കകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. മാര്‍ച്ച് മാസത്തോടെ യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രിയദര്‍ശിനിയിലെ ചപ്പിന് പുറമെ കെ.എഫ്.ഡി.സിയുടെ സഹകരണം കൂടി ഉറപ്പുവരുത്തിയാണ് പ്രവൃത്തിക്കുക. ഇതു സംബന്ധിച്ച് കെ.ഫ്.ഡി.സിയുമായി ധാണയിലെത്തിയിട്ടുണ്ട്.
ഇവിടെ ഉല്‍പാദിപ്പിക്കുന്ന ചായപ്പൊടികള്‍ റെയില്‍വേ കൗണ്ടര്‍ വഴിയും സപൈ്ളകോ വഴിയും വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇരു സ്ഥാപന മേലധികാരികളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ദിനംപ്രതി 15 കിലോ ചപ്പ് ഫാക്ടറി പ്രവര്‍ത്തനത്തിന് ആവശ്യമായി വരുമെന്നാണ് പ്രതീക്ഷ. കെ.എഫ്.ഡി.സിയുടെയും പ്രിയദര്‍ശിനിയുടെയും ചപ്പുകള്‍ തികയാതെ വന്നാല്‍ ചെറുകിട തേയില കര്‍ഷകരുടെ ചപ്പുകള്‍ വാങ്ങാനുള്ള തീരുമാനവുമായിട്ടുണ്ട്. 2005ല്‍ ആണ് ഫാക്ടറി അടച്ചുപൂട്ടിയത്. ലാഭകരമല്ലെന്ന കാരണത്താലായിരുന്നു അത്. എന്നാല്‍, അന്നത്തെ മാനേജ്മെന്‍റിന്‍െറ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഫാക്ടറി പൂട്ടാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി തോട്ടം സന്ദര്‍ശിച്ചപ്പോഴാണ് ഫാക്ടറി തുറക്കാന്‍ ഒരുകോടി രൂപ അനുവദിച്ചത്. എന്നാല്‍, കിറ്റ്കോ ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ 1.82 കോടി രൂപ വേണ്ടിവരുമെന്നാണ് കണ്ടെത്തിയത്. ഈ തുക പട്ടികവര്‍ഗ ക്ഷേമവകുപ്പ് അനുവദിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com