കല്‍പറ്റ: കുടുംബശ്രീ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കലാജാഥക്കും പുസ്തകയാത്രക്കും വയനാട് ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ തയാറാക്കിയ അനുഭവ സമാഹരണമായ ‘26 പുസ്തകങ്ങള്‍, 26 ബഹുമുഖ വനിതാ പ്രതിഭകള്‍’ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണം സംഘടിപ്പിച്ചത്. നാല് കേന്ദ്രങ്ങളിലും വനിതാ റാലി, വിളംബരജാഥ, കലാവിരുന്ന്, കലാജാഥ, അനുഭവ സമാഹരണം, അനുഭവങ്ങള്‍, തനത് കലകളുടെ അവതരണം എന്നിവയുമുണ്ടായിരുന്നു.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ 26 പുസ്തകങ്ങളും അവ ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചവരും-തവിഞ്ഞാല്‍: പ്രത്യാശയുടെ കരസ്പര്‍ശം- സബ്. കലക്ടര്‍ വീണ എന്‍. മാധവന്‍, തിരുനെല്ലി- നിറക്കൂട്ട്- ഫോറസ്റ്റ് റെയ്ഞ്ചര്‍ എ. ഷജ്ന, തൊണ്ടര്‍നാട്: കാണാചിറകുകള്‍- ജില്ലാ മെഡിക്കല്‍ ഓഫിസര്‍ - ഡോ. എ സമീറ, മാനന്തവാടി: പ്രയാണം- പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് വളന്‍റിയര്‍ ജംസീന ജോണ്‍, വെള്ളമുണ്ട : അഗ്നിശിഖം- ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജേതാവ് മോളി സെബാസ്റ്റ്യന്‍, എടവക: ശ്രീലയം- മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്‍റ് ബല്‍ക്കീസ് ഉസ്മാന്‍, പനമരം: സഹയാത്രിക- എസ്.സി/ എസ്.ടി മുന്‍ കമീഷന്‍ അംഗം രുഗ്മിണി സുബ്രഹ്മണ്യന്‍, പൂതാടി: പടവുകള്‍- മികച്ച എസ്.ടി പ്രമോട്ടര്‍ ശാന്തി, കണിയാമ്പറ്റ: അനുഭവച്ചെപ്പ്- ചെറുകഥാകൃത്ത് സിസിലി പനമരം, മുള്ളന്‍കൊല്ലി: തണല്‍- പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വത്സ ചാക്കോ, പുല്‍പള്ളി: നക്ഷത്ര ദീപങ്ങളായ സ്ത്രീ ശക്തികള്‍-ദേശീയ കായിക താരം കൃഷ്ണപ്രിയ , സുല്‍ത്താന്‍ ബത്തേരി: പെണ്‍പെരുമ- അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രഫ. ആന്‍ഡ് ഹെഡ് ഡോ. രാധമ്മ പിള്ള, നെന്മേനി: കെടാ വിളക്കുകള്‍- കവയിത്രി ഡെല്‍ന നിവേദിത, അമ്പലവയല്‍: പെണ്‍ ഒരുമ- ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. തങ്കമണി, നൂല്‍പ്പുഴ: ഇനിയെത്ര ചുവടുകള്‍- അമൃത, സൂര്യ ടി.വി ഫെയിം റീനാ മച്ചാന്‍, മീനങ്ങാടി: വഴികാട്ടി- വാട്ടര്‍ പോളോ ദേശീയതാരം വിജി വര്‍ഗീസ്, കല്‍പറ്റ: വഴിത്താരകള്‍- സാമൂഹിക പ്രവര്‍ത്തക അവാര്‍ഡ് ജേതാവ് പി.എസ്. റജ്ന, വൈത്തിരി: ഇന്നലെയിലെ സ്ത്രീ ഇന്ന്- ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സി.എം.സരസമ്മ ടീച്ചര്‍, മുട്ടില്‍: ഒരുമയിലെ തിളക്കം- സീനിയര്‍ കായികാധ്യാപിക -കെ.പി. വിജയി ടീച്ചര്‍, തരിയോട്: വൈഖരി - ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്‍റ് എ. ദേവകി, വെങ്ങപ്പള്ളി: വെളിച്ചം-മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. ബബിത, കോട്ടത്തറ: സ്പര്‍ശം - പത്രപ്രവര്‍ത്തക -പി.ഒ. ഷീജ, മേപ്പാടി: ചിറക് വിരിച്ച പറവകള്‍- ഡോ. ബെറ്റി, മൂപ്പൈനാട്: പളുങ്ക്- ആകാശവാണി ആര്‍ട്ടിസ്റ്റും ഗായികയുമായ എം.കെ. സീനത്ത്, പടിഞ്ഞാറത്തറ: പുനര്‍ജനി- നോവലിസ്റ്റ് ഡോ.സി.എസ്.ചന്ദ്രിക, പൊഴുതന: മൊഴിമുത്തുകള്‍ -ബാലതാരം എസ്തര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍