12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

നിയമവിരുദ്ധ തടവുകാര്‍ക്ക് വേണ്ടി ജന്തര്‍മന്തറില്‍ മനുഷ്യച്ചങ്ങല

നിയമവിരുദ്ധ തടവുകാര്‍ക്ക് വേണ്ടി ജന്തര്‍മന്തറില്‍ മനുഷ്യച്ചങ്ങല

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ ജയിലുകളില്‍ നിയമവിരുദ്ധ തടങ്കലിലുള്ളവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുള്ള ഏകോപന സമിതി’ ജന്തര്‍മന്തറില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. നിയമവിരുദ്ധ തടങ്കലില്‍ കഴിയുന്നവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമിതി രാജ്യവ്യാപകമായി നടത്തുന്ന ഒപ്പ് ശേഖരണ കാമ്പയിന്‍ അരുന്ധതി റോയ് ഉദ്ഘാടനം ചെയ്തു.
അടിച്ചമര്‍ത്തലുകള്‍ക്കും കരിനിയമങ്ങള്‍ക്കുമെതിരെ മുസ്ലിംകളും വിപ്ളവകാരികളും ഒരുമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മനുഷ്യച്ചങ്ങലക്ക് അഭിവാദ്യമര്‍പ്പിച്ച പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയ മുസ്ലിം യുവാക്കളെ ഭരണകൂടം പീഡിപ്പിക്കുന്നത് വര്‍ധിച്ചു വരുകയാണെന്നും ഇതിനെ നിയമപരമായി നേരിടണമെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എസ്.എ.ആര്‍ ഗീലാനി പറഞ്ഞു. ആദിവാസി-ദലിത് വിഭാഗങ്ങളെ തകര്‍ക്കാനായി അവരിലെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളെ ഭരണകൂടം ലക്ഷ്യമിടുന്നതായി ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍ ജി.എന്‍. സായിബാബ ആരോപിച്ചു.
റോണ വില്‍സന്‍ (സി.ആര്‍.പി.സി) , സഫറുല്‍ ഇസ്ലാംഖാന്‍ (എ.ഐ.എം.എം), കവിതാ കൃഷ്ണന്‍(സി.പി.ഐ, എം.എല്‍ ലിബറേഷന്‍), ഒമര്‍ ഖാലിദ് (ഡി.എസ്.യു), അഖ്ലാഖ് അഹ്മദ് (എ.പി.സി.ആര്‍), പ്രഫ. പി കോയ (എന്‍.സി.എച്ച്.ആര്‍.ഒ), മൗലാനാ കലിമുല്ല, അനീസുസ്സമാന്‍ (കാമ്പസ് ഫ്രണ്ട്), ഹാഫിസ് മന്‍സൂര്‍ അലി ഖാന്‍ (എസ്.ഡി.പി.ഐ), മൗലാനാ ഷാഹുല്‍ ബാഖവി( ഇമാംസ് കൗണ്‍സില്‍) ഡോ.ബഷീര്‍ (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്) എന്നിവര്‍ സംസാരിച്ചു. ഇസ്രായേല്‍ എംബസി കാര്‍ ആക്രമണകേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് കാസ്മിയുടെ മകന്‍ ഷൊസൈന്‍ കാസ്മി, ഖത്തീല്‍ സിദ്ദീഖിയുടെ സഹോദരന്‍ ഷക്കീല്‍ സിദ്ദീഖി ചങ്ങലയില്‍ കണ്ണികളായി. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ.എം. അബ്ദുറഹ്മാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com