നാഗ്പൂര്‍: കഴിഞ്ഞദിവസം അന്തരിച്ച ആര്‍.എസ്.എസ് മുന്‍ മേധാവി കെ.എസ്. സുദര്‍ശന്‍െറ മൃതദേഹം സംസ്കരിച്ചു. പ്രമുഖ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത സംസ്കാരച്ചടങ്ങില്‍ സഹോദരന്‍ കെ.രമേഷാണ് അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്. നാഗ്പൂരിലെ ഡോ. ഹെഡ്ഗെവാര്‍ സ്മാരകഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ തുടങ്ങിയ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍