|
ഇന്ത്യന്‍ ജഴ്സിയില്‍ ഭൂപതിയുടെ കരിയര്‍ അവസാനിക്കുന്നു
![]() ചണ്ഡിഗഢ്: മഹേഷ് ഭൂപതിയെയും രോഹന്‍ ബൊപ്പണ്ണയെയും ഡേവിസ് കപ്പ് ടെന്നിസില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് പുറത്തിരുത്തിയ നടപടി അച്ചടക്കലംഘനം പൊറുക്കില്ലെന്ന ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ). ലണ്ടന്‍ ഒളിമ്പിക്സില്‍ ലിയാണ്ടര്‍ പേസിനൊപ്പം റാക്കറ്റേന്താന്‍ വിസമ്മതിച്ച ഇരുവരെയും 2014 ജൂണ്‍ വരെ ദേശീയ ടീമില്‍നിന്ന് പുറത്താക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന എ.ഐ.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അതേസമയം, ഇവര്‍ക്കെതിരെ തങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അച്ചടക്ക നടപടി കൈക്കൊള്ളുകയാണ് ചെയ്തതെന്നും എ.ഐ.ടി.എ സെക്രട്ടറി ജനറല്‍ ഭരത് ഓസ വ്യക്തമാക്കി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍