Sun, 09/16/2012 - 23:07 ( 35 weeks 5 daysago)
ഡേവിസ് കപ്പില്‍ 5-0 ജയം
(+)(-) Font Size
ഡേവിസ് കപ്പില്‍ 5-0 ജയം
കിവികളെ തൂത്തുവാരി ഇന്ത്യ

ചണ്ഡിഗഢ്: റിവേഴ്സ് സിംഗ്ള്‍സ് മത്സരങ്ങളില്‍ സനം സിങ്ങും യുകി ഭാംബ്രിയും ജയിച്ചു കയറിയതോടെ, ന്യൂസിലന്‍ഡിനെതിരായ ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ്തല പ്ളേഓഫ് മത്സരം ഇന്ത്യ 5-0ത്തിന് തൂത്തുവാരി. ആദ്യ സിംഗ്ള്‍സുകളും ഡബ്ള്‍സ് മത്സരവും സ്വന്തമാക്കി 3-0ത്തിന് ജയം ഉറപ്പിച്ച ഇന്ത്യന്‍ നിരയില്‍ ഞായറാഴ്ച ആദ്യ റിവേഴ്സ് സിംഗ്ള്‍സില്‍ യുകി ഏറെ വിയര്‍ത്താണ് ന്യൂസിലന്‍ഡിന്‍െറ ജോസ് സ്റ്റതാമിനെ മുട്ടുകുത്തിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം പൊരുതിക്കയറിയ യുകി 2-6, 7-5, 7-6നാണ് ജയം സ്വന്തമാക്കിയത്. രണ്ടാം റിവേഴ്സ് സിംഗ്ള്‍സില്‍ സനം 6-4, 6-1ന് ആര്‍തെം സിറ്റാകിനെ ആധികാരികമായി കീഴടക്കി.
2005ല്‍ ഉസ്ബെകിസ്താനെ ഇതേ രീതിയില്‍ കീഴടക്കിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ മറ്റൊരു ടീമിനെതിരെ അഞ്ച് മത്സരങ്ങളും തൂത്തുവാരുന്നത്. ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ, സോംദേവ് ദേവ്വര്‍മന്‍ എന്നിവരുടെ അഭാവത്തില്‍ പുതുനിരയുമായാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ എതിരിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus