Sun, 09/16/2012 - 22:53 ( 34 weeks 6 daysago)
ഏഷ്യാകപ്പ് ബാസ്കറ്റ്ബാള്‍: ഇന്ത്യക്ക് വീണ്ടും തോല്‍വി
(+)(-) Font Size

ടോക്യോ: നാലാമത് ഏഷ്യാകപ്പ് ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ചൈനീസ് തായ്പേയിക്കെതിരെ 113-88ന് തോറ്റതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏറക്കുറെ ഇരുളടഞ്ഞു. 22 പോയന്‍റ് നേടിയ വിശേഷ് ഭ്രിഗുവംഷിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നേരത്തേ, ഇറാനോടും ഖത്തറിനോടും ഇന്ത്യ തോറ്റിരുന്നു. അഞ്ചു ടീമുകളുള്ള ഗ്രൂപ് ‘ബി’യില്‍ അവസാന സ്ഥാനക്കാരൊഴികെ മറ്റെല്ലാവരും ക്വാര്‍ട്ടറിലെത്തും. അവസാന ഗ്രൂപ് മത്സരത്തില്‍ തിങ്കളാഴ്ച ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus