|
സാഫ് ഫുട്ബാള്‍: ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം
കൊളംബോ: ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ ഇന്ത്യ 3-1ന് നേപ്പാളിനെ കീഴടക്കി സാഫ് വനിതാ ഫുട്ബാള്‍ കിരീടം നിലനിര്‍ത്തി. വീണ്ടും കിരീടം ചൂടിയ ടീമിനെ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പ്രഫുല്‍ പട്ടേലും സെക്രട്ടറി കുശാല്‍ദാസും അഭിനന്ദിച്ചു.നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ മൂന്നാം മിനിറ്റില്‍തന്നെ ദീപാ അധികാരി നേപ്പാളിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍, അഞ്ചുമിനിറ്റിനകം സമനില ഗോള്‍ നേടി സുപ്രിയ റോയ് ഇന്ത്യയുടെ രക്ഷക്കെത്തി. ഇടവേളക്കുശേഷം 64ാം മിനിറ്റില്‍ ബെംബു ദേവിയും 87ാം മിനിറ്റില്‍ കമലാ ദേവിയും നേപ്പാള്‍ വല കുലുക്കി കിരീടം കാക്കുകയായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍