|
സംസ്ഥാന കബഡി: എറണാകുളത്തിന് സര്‍വാധിപത്യം
പൊന്നാനി: എം.ഐ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന 57-ാമത് സംസ്ഥാന കബഡി സീനിയര്‍ പുരുഷ-വനിതാ വിഭാഗത്തില്‍ എറണാകളും ജില്ലക്ക് സര്‍വാധിപത്യം. പുരുഷ ഫൈനലില്‍ കണ്ണൂര്‍ ജില്ലാ ടീമിനെയാണ് എറണാകളും പരാജയപ്പെടുത്തിയത്. സ്കോര്‍: 36-7. വനിതാ ഫൈനലില്‍ മലപ്പുറം ജില്ലാ ടീമിനെ പരാജയപ്പെടുത്തിയാണ് എറണാകുളം ജേതാക്കളായത്. സ്കോര്‍: 8-7. വിജയികള്‍ക്ക് ഒളിമ്പ്യന്മാരായ പി.ടി ഉഷയും കെ.ടി ഇര്‍ഫാനും മുന്‍ കബഡി താരം ശ്രീനിവാസനും ട്രോഫികള്‍ സമ്മാനിച്ചു. എം.എല്‍.എമാരായ ശ്രീരാമകൃഷ്ണന്‍, കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍