May 25 Sat 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

പണപ്പെരുപ്പ ആശങ്കക്കിടെ വായ്പാ നയം തിങ്കളാഴ്ച്ച

പണപ്പെരുപ്പ ആശങ്കക്കിടെ വായ്പാ നയം തിങ്കളാഴ്ച്ച

മുംബൈ: ആശങ്ക ഉയര്‍ത്തി പണപ്പെരുപ്പം വീണ്ടും വര്‍ധിച്ചതിനിടെ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) പുതിയ വായ്പാ നയം തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്റ്റില്‍ 68 പോയന്റാണ് വര്‍ധിച്ചത്. ഡീസലിന് വില വര്‍ധിപ്പിച്ചതോടെ പണപ്പെരുപ്പം വീണ്ടും കാര്യമായി വര്‍ധിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ആശങ്കകള്‍ക്കിടയിലും ഇക്കുറി കേന്ദ്ര ബാങ്ക് പലിശ നിരക്ക് ചെറിയ തോതിലെങ്കിലും കുറയ്ക്കാന്‍ തയാറായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പലിശ നിരക്ക് ഉയര്‍ത്തി നിര്‍ത്തി ഉപഭോഗം നിയന്ത്രിക്കുക വഴിമാത്രം പണപ്പെരുപ്പം നിയന്ത്രിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലുകള്‍ ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്ര ധനമന്ത്രി ഉള്‍പ്പെടെ ഈ വാദഗതിയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. പലിശ നിരക്ക് കുറച്ച് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കി ഉല്‍പ്പാദനം ഉയര്‍ത്തി പണപ്പെരുപ്പം നിയന്ത്രിക്കണമെന്നാണ് ഈ വിഭാഗം നിര്‍ദേശിക്കുന്നത്. ഇക്കുറി ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു ഇതിന് വഴങ്ങിയേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 30 മാസമായി ആര്‍.ബി.ഐ ഗവര്‍ണര്‍ പണപ്പെരുപ്പ ഭീതി പരത്തുകയാണെന്ന ആരോപണവും ശക്തമാണ്.

യു.എസ് ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ കേന്ദ്ര ബാങ്കും സ്വകരിച്ച നടപടികള്‍ വഴി അസംസ്‌കൃത എണ്ണ, ലോഹങ്ങള്‍ എന്നിവയുടെ വില ഇപ്പോള്‍ തന്നെ രാജ്യാന്തര വിപണികളില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇത് കാരണമാകും എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതിന് പുറമെയാണ് ഡീസലിന് 12 ശതമാനത്തോളം വില വര്‍ധിപ്പിച്ചത് ഉണ്ടാക്കാവുന്ന പണപ്പെരുപ്പം. ഡീസല്‍ വില വര്‍ധന മാത്രം വഴി പണപ്പെരുപ്പം ഒരു ശതമാനം ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇവ രണ്ടും പരിഗണിച്ച് ഇക്കുറിയും ഇളവ് നല്‍കേണ്ടെന്ന് കേന്ദ്ര ബാങ്ക് തീരുമാനിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളികളായാനും കഴിയില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com