കോട്ടയം: എമര്‍ജിങ് കേരളക്ക് പിന്നില്‍ പ്രത്യേക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മാഫിയയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഈ മാഫിയയുടെ ലക്ഷ്യം സംസ്ഥാനത്തെ ഭൂമിയാണെന്നും മുഖ്യമന്ത്രിയും തെറ്റിദ്ധരിക്കപ്പെട്ട് ഈ മാഫിയയ്ക്കുള്ളില്‍ അകപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ രക്ഷിക്കാനുള്ള എന്തോ വലിയ പദ്ധതിയാണിതെന്ന് വരുത്തിതീര്‍ത്ത് സ്വന്തം കാര്യങ്ങള്‍ നേടുകയാണ് ചിലരുടെ ലക്ഷ്യമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍