തിരുവനന്തപുരം: മദ്യപിച്ചെത്തി സ്റ്റേഷനില്‍ അതിക്രമം കാട്ടിയ അഡീഷനല്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. കരമന പൊലീസ്സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ വിനോദന്‍നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹര്‍ത്താല്‍ ദിവസമായ ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സസ്പെന്‍ഷനിടയാക്കിയ സംഭവമുണ്ടായത്. ഹര്‍ത്താല്‍ ദിവസമായിരുന്നതിനാല്‍ കരമന സ്റ്റേഷനിലെ എല്ലാ പൊലീസുകാരും ഡ്യൂട്ടിക്കെത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ശനിയാഴ്ച വൈകുന്നേരം സ്റ്റേഷന്‍ ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതിനാല്‍ ജോലിയില്‍ പ്രവേശിക്കേണ്ടതില്ലെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ അറിയിച്ചു. ഇതില്‍ പ്രകോപിതനായ അഡീഷനല്‍ എസ്.ഐ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാനില്‍ പിടിക്കാന്‍ ശ്രമിക്കുകയും ഫാനിന്‍െറ ലീഫ് തട്ടി കൈമുറിയുകയും ചെയ്തു. സംഭവമറിഞ്ഞ് ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അഡീഷനല്‍ എസ്.ഐയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഐ.ജി ഷേക് ദര്‍വേഷ് സാഹിബിന്‍െറ നിര്‍ദേശാനുസരണം വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം രാത്രിയോടെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍