12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

തൊടുപുഴ നഗരത്തിലെ ബോര്‍ഡുകള്‍ നീക്കല്‍ പാതിവഴിയില്‍ നിലച്ചു

തൊടുപുഴ: നഗരത്തിലെ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നീക്കല്‍ പാതിവഴിയില്‍ നിലച്ചു. സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് നഗരസഭാ അധികൃതര്‍ കഴിഞ്ഞ ആറിന് ഇവ നീക്കാന്‍ തുടങ്ങിയത്.
നടപടി തുടങ്ങിയപ്പോള്‍ സര്‍വകക്ഷികളില്‍ ചിലര്‍ ഇടഞ്ഞതാണ് പ്രതിസന്ധിയായത്. ഗതാഗതത്തിനും കാല്‍നടക്കും തടസ്സമായും റോഡിലേക്ക് ഇറക്കിയും വൈദ്യുതി പോസ്റ്റുകളിലും സ്ഥാപിച്ച ബോര്‍ഡുകളും ട്രാഫിക് ഐലന്‍ഡുകളിലെ ബോര്‍ഡുകളും ബാനറുകളും നീക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് പൊലീസ് അകമ്പടിയോടെ ജീവനക്കാര്‍ നഗരത്തിലിറങ്ങിയത്. എന്നാല്‍, തുടക്കം തന്നെ കല്ലുകടിയോടെയായി. ബി.ജെ.പിയാണ് ആദ്യ വെടി പൊട്ടിച്ചത്. ഒടുവില്‍ നഗരസഭാ ഭരണം കൈയാളുന്ന പാര്‍ട്ടിയുടെ യുവജനവിഭാഗം തന്നെ എതിര്‍പ്പുമായി എത്തിയതോടെ ജീവനക്കാര്‍ പിന്മാറുകയായിരുന്നു. മിനി സിവില്‍ സ്റ്റേഷന് സമീപം യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ളക്സില്‍ തൊട്ടതോടെയാണ് അവര്‍ ഇളകിയത്. നഗരസഭാ കൗണ്‍സില്‍ യോഗത്തിലേക്ക് ഇരച്ചുകയറിയ യുവ കോണ്‍ഗ്രസുകാര്‍ യോഗം തടസ്സപ്പെടുത്തി. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിയ നടപടി നാലുദിവസം കഴിഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല.
ട്രാഫിക് ഐലന്‍ഡില്‍ നട്ടിരുന്ന ആല്‍മരവും കൊടികളും നീക്കിയതാണ് ആദ്യദിനം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാര്‍ വാഹനം തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. അതോടെ അന്നത്തെ ബോര്‍ഡുനീക്കം നിലച്ചിരുന്നു. പിറ്റേന്ന് കാര്യമായ എതിര്‍പ്പില്ലാതെ കുറച്ചൊക്കെ നീക്കം ചെയ്തു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് എതിര്‍പ്പിനെത്തുടര്‍ന്ന് ബുധനാഴ്ച മുതല്‍ ഫ്ളക്സ് മാറ്റല്‍ പൂര്‍ണമായും നിലച്ചു. യൂത്ത് കോണ്‍ഗ്രസ് നിലപാടിനെതിരെ വ്യാപകപ്രതിഷേധമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com