തൊടുപുഴ: മിനി സിവില്‍ സ്റ്റേഷനിലെ പുതിയ മന്ദിരത്തില്‍ ഓഫിസുകളുടെ നിര്‍മാണം ഇഴയുന്നു. തൊടുപുഴയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ എന്ന ലക്ഷ്യത്തോടെയാണ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പുതിയ ബ്ളോക് കൂടി പണിയാന്‍ തീരുമാനിച്ചത്.
കെട്ടിടം പണി ഏകദേശം പൂര്‍ത്തിയായി. ലിഫ്റ്റിന്‍െറ പണി പുരോഗമിക്കുന്നു. ചുറ്റുമതിലിനും പാര്‍ട്ടീഷന്‍ വര്‍ക്കിനും ടെന്‍ഡര്‍ ഉറപ്പിച്ചിട്ടുണ്ട്. റൂഫ് വര്‍ക്കിനുള്ള നടപടികളും നടക്കുകയാണ്. രണ്ടേകാല്‍ കോടിയോളം രൂപക്കാണ് ടെന്‍ഡറായിരിക്കുന്നത്.
തൊടുപുഴയില്‍ നിരവധി സര്‍ക്കാര്‍ ഓഫിസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തില്‍ ലീഗല്‍ മെട്രോളജി ഓഫിസ്, കോമേഴ്സ്യല്‍ ടാക്സ് സെക്കന്‍റ് സര്‍ക്കിള്‍ ഓഫിസ്, കോമേഴ്സ്യല്‍ ടാക്സ് സ്പെഷല്‍ സര്‍ക്കിള്‍ ഓഫിസ്, ജീവനക്കാരുടെ വിശ്രമ മുറി എന്നിവ താഴത്തെ നിലയിലും സൈനിക വെല്‍ഫെയര്‍ ഓഫിസ്, ഐ.ടി.ഡി.പി ഓഫിസ്, പൊന്നുംവില സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസ് എന്നിവ ഒന്നാം നിലയിലും ജെ.ആര്‍.ടി ഓഫിസ്, ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫിസ്, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് എന്നിവ രണ്ടാം നിലയിലും ഗ്രൗണ്ട് വാട്ടര്‍ ഓഫിസ്, മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ ഓഫിസ്, മേജര്‍ ഇറിഗേഷന്‍ സെക്ഷന്‍ ഓഫിസ്, മേജര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫിസ്, സോഷ്യല്‍ വെല്‍ഫെയര്‍ ഓഫിസ് എന്നിവ മൂന്നാം നിലയിലും എ.ഡി സര്‍വേ ഓഫിസ്, റീസര്‍വേ ഓഫിസ് എന്നിവ നാലാം നിലയിലും പ്രവര്‍ത്തിക്കും.
വാട്ടര്‍ കണക്ഷനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സാധിച്ചിട്ടില്ല. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പണി നീട്ടുന്നത് സര്‍ക്കാറിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍