തൊടുപുഴ: എച്ച്.എം.എല്‍ കമ്പനി ജോലിക്കാരനായ അപ്പര്‍ സൂര്യനെല്ലി ഫാക്ടറി ഡിവിഷനില്‍ മനോഹരനെ (37) ആക്രമിച്ച കേസില്‍ പ്രതികളായ അപ്പര്‍ സൂര്യനെല്ലി ബല്‍രാജ് (54), മക്കളായ രാജ്കുമാര്‍ (23), മുത്തു (20), ഇവരുടെ ബന്ധുവായ ഗാന്ധി എന്നിവരെ ആറുമാസം വീതം തടവിനും 5,000 രൂപ വീതം പിഴക്കും തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ. അരവിന്ദ ബാബു ശിക്ഷിച്ചു. 2010 ജൂണ്‍ 21ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഫാക്ടറിയില്‍ വണ്ടിയില്‍നിന്ന് കൊളുന്ത് ഇറക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വിരോധ കാരണം. പണി കഴിഞ്ഞ് ലയത്തിലേക്ക് മടങ്ങുകയായിരുന്ന മനോഹരനെ പ്രതികള്‍ സംഘം ചേര്‍ന്ന് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. ദേവികുളം പൊലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഗവ. പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. നൂര്‍ സമീര്‍ ഹാജരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍