അരൂര്‍: ദേശീയ പാതക്കരികില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങളുടെ യാത്ര ദുരിതപൂര്‍ണമായി. നടപ്പാതകളിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. റോഡിന്‍െറ പുനര്‍നിര്‍മാണം നടക്കുന്ന സമയങ്ങളില്‍ത്തന്നെ ഫുട്പാത്തുകളില്‍ പൂഴി നിറക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതാണ് വെള്ളം നിറയാന്‍ കാരണം. നടപ്പാതകളില്‍ ഉള്ള യാത്ര ചെളിവെള്ളത്തിലൂടെ ആയപ്പോള്‍ റോഡിലൂടെ പോകാനാണ് കൂടുതലാളുകളും ആഗ്രഹിക്കുന്നത്. ഇത് അപകട കാരണമാവുന്നു. ബസ് സ്റ്റോപ്പുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യാത്രക്കാരുടെ പ്രയാസം ഏറെയാണ്. അരൂര്‍ ക്ഷേത്രം, പള്ളി ജങ്ഷന്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ടില്‍നിന്നാണ് ആളുകള്‍ ബസ് കാത്ത് നില്‍ക്കുന്നത്. ൃ
ഇരുചക്ര വാഹനങ്ങള്‍ വെള്ളക്കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവാണ്. ചെളിവെള്ളം തെറിച്ചുവീണ് ഉണ്ടാകുന്ന വഴക്കുകളും കുറവല്ല. ത്രിതല പഞ്ചായത്തുകളും മറ്റ് സംഘടനകളും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോടികള്‍ ടോള്‍ ഇനത്തില്‍ പിരിക്കുമ്പോഴും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ദേശീയ പാത അധികൃതരും തയാറാവുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍