12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

മത്സ്യബന്ധന വള്ളത്തിലെ റോപ്പ് കാലില്‍ കുരുങ്ങി തൊഴിലാളിക്ക് പരിക്ക്

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഇന്‍ബോര്‍ഡ് വള്ളത്തിലെ കയര്‍ കാലില്‍ കുരുങ്ങി മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് പുന്തല കുന്നത്ത് വീട്ടില്‍ ഗേപാലകൃഷ്ണനാണ് (57) തലക്കും കൈകാലുകള്‍ക്കും പരിക്കേറ്റത്.
കൈവിരലുകള്‍ അറ്റ നിലയില്‍ ഇയാളെ തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഐ. ബൈജുവിന്‍െറ നേതൃത്വത്തില്‍ സംഘം മറ്റൊരുവള്ളത്തില്‍ കടലില്‍ പോയി രക്ഷിച്ചാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോട്ടപ്പള്ളി ഹാര്‍ബറിലെ മണ്ണും ചെളിയും നീക്കം ചെയ്യാത്തതിനാല്‍ മത്സ്യത്തൊഴിലാളിയേയും കൊണ്ടുവന്ന വള്ളം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ബുദ്ധിമുട്ടി. ഇത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണമായി. ശനിയാഴ്ച രാവിലെയാണ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 30 തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയത്. പല്ലന- തൃക്കുന്നപ്പുഴ ഭാഗത്ത് വള്ളത്തിലെ വല റോപ്പ് മുഖാന്തരം കടലില്‍ ഇറക്കുന്നതിനിടെ വലയും കയറും കാലില്‍ കുരുങ്ങി വള്ളത്തിന്‍െറ ഉള്ളില്‍ തലയടിച്ച് വീഴുകയായിരുന്നു. അപകടവിവരം തീരദേശ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും അവര്‍ മറ്റൊരു വള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയുമാണ് ചെയ്തത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com