പഴയന്നൂര്‍: കാറില്‍ വിദേശ മദ്യം കടത്തിയയാളെ എക്സൈസ് സംഘം പിടികൂടി. പാലക്കാട് ആലത്തൂര്‍ പെരിങ്ങോട്ടുകുറിശ്ശി കരുവാശ്ശേരി വീട്ടില്‍ സുജിത് ചന്ദ്രനാണ് (40) പിടിയിലായത്.
ചീരക്കുഴി-തിരുവില്വാമല റോഡില്‍ കഴിഞ്ഞ ദിവസം രാത്രി വാഗണര്‍ കാറില്‍ 750 മി. ലിറ്റര്‍ വീതമുള്ള 20 കുപ്പി (15 ലിറ്റര്‍) വിദേശ മദ്യം വില്‍പനക്കായി കൊണ്ടുവരികയായിരുന്നു. തൃശൂര്‍ ഡെപ്യൂട്ടി കമീഷണറുടെ നിര്‍ദേശപ്രകാരം വടക്കാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണപിള്ളയുടെയും എക്സൈസ് പഴയന്നൂര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പത്മകുമാറിന്‍െറയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍