പാലക്കാട്: നെല്ലിന്‍െറ സംഭരണവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ദേശീയ കര്‍ഷക സമാജം ആവശ്യപ്പെട്ടു.
രണ്ട് വര്‍ഷം മുമ്പുള്ള രാസവള വില നിരവധി തവണ കമ്പനികള്‍ വര്‍ധിപ്പിച്ചു. നെല്ല് സംഭരണം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ആദ്യം നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് പണം ലഭിക്കാന്‍ പ്രതിബന്ധങ്ങളുണ്ടാവും. നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ പണം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കുന്നില്ല. ഈ സീസണില്‍ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന് കിലോഗ്രാമിന് 25 രൂപ നല്‍കണമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവണമെന്നും ദേശീയ കര്‍ഷക സമാജം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ധനമന്ത്രി, സിവില്‍ സപൈ്ളസ് മന്ത്രി, കൃഷി മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി കര്‍ഷക സമാജം ജില്ലാ പ്രസിഡന്‍റ് കെ.എ. പ്രഭാകരന്‍, ജന. സെക്രട്ടറി മുതലാംതോട് മണി എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍