ബദിയഡുക്ക: 48 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി യുവാവിനെ ബദിയഡുക്ക റെയ്ഞ്ച് എക്സൈസ് പിടികൂടി. കക്കെബെട്ടു സ്വദേശി അജിത് കുമാറാണ് (23) അറസ്റ്റിലായത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് മദ്യവുമായി മോട്ടോര്‍ ബൈക്കില്‍ വില്‍ക്കാന്‍ പോകുമ്പോള്‍ കയര്‍പദവില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. മുമ്പ് ഇത്തരത്തില്‍ അനധികൃത മദ്യവില്‍പന നടത്തിയതിന് അജിത് കുമാറിന്‍െറ പേരില്‍ കേസ് നിലവിലുണ്ട്. അന്ന് ഓടിരക്ഷപ്പെട്ടതിനാല്‍ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
എക്സൈസ് പ്രിവന്‍റീവ് ഓഫിസര്‍ കെ.പി. ഗംഗാധരന്‍, ഗാര്‍ഡ് സി.കെ.വി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍