ഷാര്‍ജ: വെയര്‍ഹൗസുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന നാല് ബംഗ്ളാദേശുകാരെ ഷാര്‍ജ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഇലക്ട്രിക് സാമഗ്രികളaാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.
കേബിളുകള്‍ മോഷ്ടിച്ച് ചെമ്പ് കമ്പികള്‍ വേര്‍തിരിച്ചാണ് സ്ക്രാപുകള്‍ വിറ്റിരുന്നത്. ഇവരുടെ കൈയില്‍നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, മോഷ്ടിച്ച സാധനങ്ങള്‍ എന്നിവ കണ്ടെടുത്തു. വെയര്‍ഹൗസുകള്‍ക്ക് പുറമെ നിര്‍മാണ മേഖലകളിലും മോഷണം നടത്തിയിരുന്നു. ലക്ഷക്കണക്കിന് ദിര്‍ഹമിന്‍െറ സാധന സാമഗ്രികളാണ് ഈ സംഘം കവര്‍ച്ച ചെയ്തതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.
നിരവധി സ്ഥാപനങ്ങളില്‍നിന്ന് ഇത്തരം പരാതികള്‍ ലഭിച്ചു. ഇതില്‍ കൂടുതലായി ലഭിച്ചത് വ്യവസായ മേഖലകളില്‍ നിന്നായിരുന്നു. കവര്‍ച്ചയുടെ രീതികളെല്ലാം ഒരേ തരത്തിലായിരുന്നു. ഇത് മുന്‍നിര്‍ത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. പിന്നീട് ഇവരെ രഹസ്യമായി പിന്തുടര്‍ന്ന സി.ഐ.ഡി സംഘം തെളിവു സഹിതം പ്രതികളെ പിടികൂടുകയായിരുന്നു. കാവല്‍ക്കാരില്ലാത്ത·ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. അതിനാല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നവര്‍ മതിയായ സംരക്ഷണം ഏര്‍പെടുത്തണമെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍