തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ ഗള്‍ഫിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ബിരുദ കോഴ്സുകളുടെ ഫീസ് കുത്തനെ കൂട്ടി. പ്രതിവര്‍ഷ ഫീസില്‍ 50 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഗള്‍ഫിലെ കൗണ്‍സലിങ് സെന്‍ററുകളുടെ എതിര്‍പ്പ് അവഗണിച്ചാണ് സിന്‍ഡിക്കേറ്റ് തീരുമാനം.
പുതിയ നിരക്ക് പ്രകാരം ബി.എ, ബി.കോം കോഴ്സുകള്‍ക്ക് പ്രതിവര്‍ഷഫീസ് 300 ഡോളറാണ്. ബി.ബി.എക്ക് 500 ഡോളറാണ് പുതുക്കിയ ഫീസ്. രജിസ്ട്രേഷന്‍ ഫീസിന് 25ഉം സെമസ്റ്റര്‍ പരീക്ഷാ ഫീസായി 80ഉം ഡോളറിനു പുറമെയാണ് ഈ വര്‍ധന. നിലവില്‍ വന്‍തുക നല്‍കിയാണ് ഗള്‍ഫ് സെന്‍ററുകളില്‍ വിദ്യാര്‍ഥികള്‍ ഡിഗ്രിക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. യു.എ.ഇയിലെ ഒരു സെന്‍ററില്‍ ബി.എ, ബി.കോം, ബി.ബി.എ കോഴ്സുകള്‍ക്ക് 3269 ഡോളറാണ് പ്രതിവര്‍ഷ ട്യൂഷന്‍ഫീസ്. സര്‍വകലാശാലാ ഫീസായി 681ഉം അഡീഷനല്‍ ഫീസായി 272 ഡോളര്‍ വേറെയും സെന്‍ററുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നുണ്ട്. മൂന്നുവര്‍ഷ കോഴ്സിന് വന്‍തുകയാണ് വിദ്യാര്‍ഥികള്‍ക്ക് ചെലവ്.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഗള്‍ഫില്‍ പത്ത് കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഷാര്‍ജ, റാസല്‍ഖൈമ,അബൂദബി, ദുബൈ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍. സര്‍വകലാശാലക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് വിദേശ കേന്ദ്രങ്ങള്‍ വഴിയാണ്. 2010-11വര്‍ഷം നാലു കോടിയോളം രൂപയാണ് ഗള്‍ഫ് സെന്‍ററുകളില്‍നിന്ന് ലഭിച്ചത്. വിദേശത്ത് 10 കൗണ്‍സലിങ് സെന്‍ററുകള്‍ അനുവദിക്കുന്നത് സിന്‍ഡിക്കേറ്റിന്‍െറ സജീവ പരിഗണനയിലാണ്. സിന്‍ഡിക്കേറ്റംഗങ്ങളുടെ പരിശോധന ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഈമാസം 20ന് ചേരുന്ന സിന്‍ഡിക്കേറ്റ്യോഗത്തില്‍ സെന്‍ററുകള്‍ അനുവദിക്കുന്നതില്‍ തീരുമാനമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍