പാലോട്: ബൈക്കപകടത്തില്‍ ജവാനടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് റെജിമെന്‍റില്‍ സ്റ്റാഫ് നഴ്സ് ഊരാളിക്കോണം പത്തടി ഹൗസില്‍ അമീര്‍ഷാ (22), പാലോട് ഷാന്‍ നിവാസില്‍ അമീര്‍ഷാന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പാലോട് നിന്ന് പെരിങ്ങമ്മലക്ക് പോകവെ ഒഴുക്കുപാറക്ക് സമീപം എതിരെ വന്ന സ്കൂള്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ജവാനെ പാങ്ങോട് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീര്‍ഷാനെ പാലോട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍