തിരുവനന്തപുരം: നഗരത്തിലെ പല ഭാഗത്തുനിന്നും ബൈക്കുകള്‍ മോഷ്ടിക്കുന്ന ആളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തു. ആര്യനാട് പിരമ്പിന്‍കോണത്ത് മേലേ പുത്തന്‍വീട്ടില്‍ നിന്ന് ഉള്ളൂര്‍ വില്ലേജില്‍ ഇടവക്കോട് വാര്‍ഡില്‍ വല്ലുണ്ണി കുന്നത്തുവിളാകം വീട്ടില്‍ മധു എന്ന അനില്‍കുമാറാണ് (42) പൊലീസ് പിടിയിലായത്. മുമ്പ് കുളത്തൂര്‍ മണ്‍വിള സ്വദേശി അരുണുമായി ചേര്‍ന്ന് പല സ്ഥലത്തുനിന്നും ഇയാള്‍ ബൈക്ക് മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് മോഷണക്കേസ് കൂടാതെ കഞ്ചാവ് കേസും നിലവിലുണ്ട്. മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രമോദ് കുമാര്‍, എസ്.ഐ ഷാജിമോന്‍, ഷാഡോ പൊലീസുകാരായ രഞ്ജിത്ത്, സഞ്ചു, വിനോദ്, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍