കല്ലമ്പലം: ദേശീയപാതയില്‍ കടുവയില്‍പള്ളിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്ക്. ചാത്തമ്പറ സ്വദേശികളായ നിഹാസ് (18), ഷിയാസ് (21), ജാസിം (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി വാഗണ്‍ ആര്‍ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍െറ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും കല്ലമ്പലം പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ പുറത്തെടുത്തു. പരിക്കേറ്റ മൂന്നുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലമ്പലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍