ചിറയിന്‍കീഴ്: ചിറയിന്‍കീഴിലും പരിസരത്തും മാലിന്യം കുന്നുകൂടുന്നു. സംസ്കരിക്കാന്‍ സംവിധാനമില്ല. ചിറയിന്‍കീഴ് ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് മാലിന്യം കുന്നുകൂടുന്നത്. വലിയകട ജങ്ഷന്‍, ശാര്‍ക്കര ജങ്ഷന്‍, ശാര്‍ക്കര ക്ഷേത്ര പരിസരം, താലൂക്ക് ഹോസ്പിറ്റലിന് മുന്‍വശം, ബസ് സ്റ്റാന്‍ഡ് പരിസരം, റെയില്‍വേ സ്റ്റേഷന് സമീപത്തെയും, വലിയകടയിലെയും മാര്‍ക്കറ്റുകളുടെ ഉള്‍വശം, ഇടറോഡുകള്‍ എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപം.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യമാണ് ഇവിടെ ഉപേക്ഷിക്കുന്നത്. മാസങ്ങളോളമുള്ള മാലിന്യം ഇത്തരത്തില്‍ കുന്നുകൂടി ക്കിടക്കുന്നുണ്ട്. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന് സ്ഥിരമായ മാലിന്യ നിര്‍മാര്‍ജന പദ്ധതികളോ ഇതിനായി പ്രത്യേകം ജീവനക്കാരോ ഇല്ല. പരാതികള്‍ വ്യാപകമാകുമ്പോള്‍ മാത്രം മാലിന്യം നീക്കം ചെയ്യുകയോ അതാത് സ്ഥലത്ത് നശിപ്പിക്കുകയോ ചെയ്യും.
മഴക്കാലത്ത് മാലിന്യം റോഡിലൂടെ ഒഴുകുന്നതിനും ഇത് കാരണമാകുന്നു. മാലിന്യം കെട്ടിക്കിടന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. പല കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ടോയ്ലറ്റ് മാലിന്യം പോലും ഇത്തരത്തില്‍ പൊതു നിരത്തിലേക്ക് ഒഴുക്കി വിടുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
കെട്ടിക്കിടക്കുന്ന മാലിന്യം യഥാസമയം നിര്‍മാര്‍ജനം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍