തൊടുപുഴ: മണല്‍ വാരല്‍ നിരോധം ഈമാസം 30വരെ നീട്ടാന്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന നദീതട സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും സംബന്ധിച്ച വിദഗ്ധ സമിതിയോഗം തീരുമാനിച്ചു. നിരോധിത ദിനങ്ങളില്‍ അനധികൃത മണല്‍വാരല്‍ തടയുന്നതിന് താലൂക്ക് തലത്തില്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു. റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ നദീ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ കഴിയുംവേഗം സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു. എ.ഡി.എം. പി.എന്‍. സന്തോഷ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, വിവിധ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍