സുല്‍ത്താന്‍ ബത്തേരി: രണ്ടര കോടി രൂപ ചെലവില്‍ മൂന്നു മാസംമുമ്പ് പണി പൂര്‍ത്തിയായ കല്ലൂര്‍ 67-നമ്പിക്കൊല്ലി റോഡ് തകര്‍ന്നു. ദേശീയപാത 212നെയും ബത്തേരി-ഊട്ടി അന്തര്‍ സംസ്ഥാന റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ മൈസൂര്‍ ഭാഗത്തുനിന്ന് ബത്തേരിയിലേക്കും തിരിച്ചും വാഹനങ്ങള്‍ തിരിച്ചുവിടുന്നത് ഈ പാതയിലൂടെയാണ്.
കല്ലൂര്‍ -67 മുതലുള്ള അഞ്ചര കിലോ മീറ്റര്‍ റോഡില്‍ മിക്ക സ്ഥലങ്ങളിലും കുണ്ടും കുഴിയുമാണ്. നെന്മേനിക്കുന്ന്, കണ്ണങ്കോട്, ചെറുകുന്ന് പ്രദേശങ്ങളിലാണ് റോഡ് കൂടുതല്‍ തകര്‍ന്നത്. നിര്‍മാണത്തിലെ ക്രമക്കേടുകളെപ്പറ്റി മുമ്പേ പരാതിയുയര്‍ന്നിരുന്നു.
പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന റോഡ് വീതികൂട്ടി റീടാറിങ് നടത്തുന്ന പ്രവൃത്തിയാണ് മുമ്പ് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് റോഡിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍