കല്‍പറ്റ: ഡീസല്‍ വില വര്‍ധനയിലും സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്‍െറ പരിധി കുറച്ചതിലും പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കല്‍പറ്റയില്‍ പ്രകടനം നടത്തി. ബിനു പടിഞ്ഞാറത്തറ, നൂറുദ്ദീന്‍ മാസ്റ്റര്‍, പി.എച്ച്. ഫൈസല്‍, കെ.കെ. സുരേഷ്, തനിമ അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പറ്റയില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ മോട്ടോര്‍ തൊഴിലാളികളുടെ പ്രകടനവുമുണ്ടായി.
ഡീസല്‍വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി കല്‍പറ്റയില്‍ പ്രകടനം നടത്തി. പി.ജി. ആനന്ദകുമാര്‍ നേതൃത്വം നല്‍കി. ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പറ്റ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അടിക്കടിയുള്ള ഡീസല്‍ വിലവര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന് ആക്കംകൂട്ടും. പ്രസിഡന്‍റ് കുഞ്ഞിരായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. എന്‍.എം. ഹുസൈന്‍, കെ.കെ. ജോണ്‍സണ്‍, അഷറഫ് വേങ്ങാട്, ബേബി പാറ്റാനി, അബ്ദുറഹ്മാന്‍ പ്രാണിയത്ത്, ടി. ഹാരിസ്, എ.പി.ശിവദാസ്, ഇ. ഹൈദ്രു എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: ഡീസല്‍, പാചക വില വര്‍ധിപ്പിച്ച നടപടിയില്‍ എസ്.എന്‍.ഡി.പി മാനന്തവാടി ശാഖ പ്രതിഷേധിച്ചു. രതീഷ് അധ്യക്ഷത വഹിച്ചു. റിനീഷ്, പ്രിയേശന്‍, അശോകന്‍, പ്രേമ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍