കല്‍പറ്റ: അസമിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി യൂത്ത്ലീഗ് സമാഹരിച്ച വസ്ത്രങ്ങളാണ് മാനന്തവാടിയിലെ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ തിരിച്ചെത്തിയതെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യൂത്ത്ലീഗ് ജില്ലാ പ്രസിഡന്‍റ് യഹ്യാഖാന്‍ തലക്കല്‍, ജന. സെക്രട്ടറി പി. ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു. എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി 45 ടണ്ണിലധികം വരുന്ന വസ്ത്രങ്ങളാണ് സംസ്ഥാന കമ്മിറ്റി നേരിട്ട് ക്യാമ്പുകളിലെത്തിച്ചത്.
അസമിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി യൂത്ത്ലീഗ് കമ്മിറ്റികള്‍ നടത്തിയ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പുള്ള ചില കേന്ദ്രങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ സൃഷ്ടിച്ചതെന്ന് സംശയിക്കുന്നു. യൂത്ത്ലീഗിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കരിവാരിത്തേക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും കൂട്ടിച്ചേര്‍ത്തു. പഴയ വസ്ത്രങ്ങള്‍ വില്‍പനക്കെത്തിച്ചവരുടെ പേരില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍