മാനന്തവാടി: ബോഡോ കലാപബാധിതര്‍ക്ക് സംസ്ഥാനത്തുനിന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ശേഖരിച്ച വസ്ത്രങ്ങളില്‍ ഒരുഭാഗം മാനന്തവാടിയിലെത്തിയ സംഭവം വിവാദമായിരിക്കെ ചിലര്‍ രേഖകള്‍ കാണിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ അനാഥാലയത്തിലേക്കു കൊണ്ടുപോകാന്‍ പൊലീസ് അനുമതിനല്‍കി.
മലപ്പുറത്തുനിന്ന് കൊണ്ടുവന്ന വസ്ത്രങ്ങള്‍ നഗരത്തിലെ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. വ്യാഴാഴ്ച നാട്ടുകാര്‍ വസ്ത്രങ്ങള്‍ കണ്ടെത്തി. പ്ളാസ്റ്റിക് ചാക്കുകളില്‍ കെട്ടിയ നിലയിലായിരുന്നു ഇത്.
സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പൊലീസെത്തി ഗോഡൗണ്‍ പൂട്ടുകയും ഉടമകളോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വസ്ത്രങ്ങള്‍ വില്‍പനക്കെത്തിച്ചത് പ്രതിഷേധമുയര്‍ത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഉടമകള്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ലോറിവിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍